ചാത്തമംഗലം: ജനങ്ങളെ അങ്ങേയറ്റം ദുരിതത്തിലാക്കി നിർമ്മാണ പ്രവർത്തിയുടെ പേരിൽ രണ്ട് വർഷത്തോളമായി പൊളിച്ചിട്ട ചാത്തമംഗലം – പാലക്കാടി റോഡ് പണി ഇഴഞ്ഞു നിങ്ങുന്നതിലും അശാസ്ത്രീയമായ നിർമ്മാണത്തിനുമെതിരെ യൂത്ത് കോൺഗ്രസ് ചാത്തമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചാത്തമംഗലത്ത് നിന്ന് നെച്ചുളിയിലേക്ക് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
പി.ഡബ്ല്യൂ.ഡി അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കുക; റോഡ് പ്രവർത്തി അടിയന്തിരമായി പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.
ചാത്തമംഗലത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സുജിത്ത് കാഞ്ഞോളി ഉദ്ഘാടനം ചെയ്തു. ജാഥയുടെ സമാപന യോഗം നെച്ചുളിയിൽ ഡിസിസി ജനറൽ സെകട്രറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു.
ഫഹദ് പാഴൂർ അദ്ധ്യക്ഷത വഹിച്ചു. എം. റജുൽ, എ. അഭിൽ സതീഷ്, അരുൺ നെച്ചൂളി, സാലിം പാഴൂർ, സുബൈർ പുള്ളനൂർ, ഐ.പി. അതുൽ, ഇ. പി. ഫൈജാസ്, ടി.കെ. സുധാകരൻ, ടി. കെ. വേലായുധൻ, എം. കെ. അജീഷ്, ശിവദാസൻ ബംഗ്ലാവിൽ, വിശ്വൻ വെള്ളലശ്ശേരി, എം. കെ. അനീഷ് എന്നിവർ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.