കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി അണേല ഊരാളി വീട്ടിൽ പ്രജിത്തിൻ്റെയും ഗംഗയുടെയും മകൻ അമൽ സൂര്യ(27) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്ത് നിന്ന് സിറിഞ്ചുകളും മറ്റും പോലീസ് കണ്ടെടുത്തു. യുവാവ് അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതാകാമെന്നാണ് സംശയിക്കുന്നത്. ചൊവ്വാഴ്ച രാത്രി മൂന്ന് പേർ കൂടി യുവാവിനൊപ്പം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.