പുൽപ്പറമ്പ്: പന്തയം വെച്ചതിന്റെ പേരില്‍ സ്വന്തം ജീവന് പണയം വെച്ച് പുഴയില്‍ ചാടിയ വിദ്യാർത്ഥിയെ രക്ഷിച്ച് യുവാക്കള്‍.
യുവാക്കളുടെ സമയോചിതമായ ഇടപെടലുകൊണ്ട് വിദ്യാർത്ഥിക്ക് ജീവന് തിരിച്ചു കിട്ടിയത്.ചേന്ദമംഗല്ലൂർ പുൽപ്പറമ്പ് ഗ്രൗണ്ടിലാണ് സംഭവം. ശക്തമായ മഴയെ തുടർന്ന് പുഴകള്‍ കരകവിഞ്ഞൊഴുകി പുൽപ്പറമ്പിലെ ഗ്രൗണ്ട് വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇവിടെയാണ് മന്തിക്ക് വേണ്ടി ബെറ്റ് വെച്ച് വിദ്യാർത്ഥി പുഴയില്‍ ചാടിയത്.
വെള്ളത്തിലേക്ക് ചാടി പകുതി ദൂരം നീന്തിയപ്പോള്‍ മസില് കോച്ചി പിടിച്ച് നീന്താൻ കഴിയാത്ത അവസ്ഥയിലായി. വെള്ളത്തിലേക്ക് താഴ്ന്ന് തുടങ്ങിയ വിദ്യാർത്ഥിക്ക് രക്ഷകരായത് അടുത്തുള്ള സ്വർണ്ണ കടയിലെ ജീവനക്കാരായ സ്വാലിഹും റാഷിദും ആണ്. സ്വാലിഹ് വിദ്യാർത്ഥിയെ ഗോള്‍ പോസ്റ്റിന് അടുത്തെത്തിച്ചു. റാഷിദ് ട്യൂബുമായ് എത്തിയാണ് വിദ്യാർത്ഥിയെ കരയ്ക്കെത്തിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










