കണ്ണൂരിലെ പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകള്‍ക്കും വീടുകള്‍ക്കും നേരെയുണ്ടായ അക്രമത്തില്‍ 10 ലീഗ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ലീഗ് പ്രവർത്തകരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. പെരിങ്ങത്തൂരില്‍ സിപിഎം ലോക്കൽ, ബ്രാഞ്ച് കമ്മിറ്റി ഓഫീസുകൾക്ക് ഇന്നലെ രാത്രി ഒരു സംഘം തീയിട്ടു. സി.പി.എം അനുകൂലികളുടെ കടകളും വീടുകളും ആക്രമിക്കപ്പെട്ടു. ഇന്നലെ കൊല്ലപ്പെട്ട ലീഗ് പ്രവർത്തകനായ മൻസൂറിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമാണ് ആക്രമണം.
എന്നിരുന്നാലും, യുഡിഎഫ് നേതാക്കൾ ലീഗ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിനെതിരെ ശക്തമായി വിമർശിച്ചു. പോലീസ് ഏകപക്ഷീയമായി പ്രവർത്തിച്ചതായി പരാതിയിൽ ആരോപിക്കുന്നു. മൻസീറിന്റെ കൊലപാതകക്കേസിൽ ഇതുവരെ ഒരാളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. അതേസമയം, ലീഗ് പ്രവർത്തകരെ വ്യാപകമായി കസ്റ്റഡിയിലെടുക്കുന്നുവെന്നാണ് ലീഗ് നേതാക്കൾ ആരോപിക്കുന്നത്. അതേസമയം, കളക്ടറുടെ അധ്യക്ഷതയിൽ കണ്ണൂരിൽ സമാധാന യോഗം നടക്കുന്നു.
മൻസൂറിന്‍റെ കൊലപാതകക്കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത ഷിനോസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ് ഷിനോസ്. ലക്ഷ്യം മൻസൂറായിരുന്നില്ല, സഹോദരൻ മുഹ്സിൻ ആണെന്ന് ഷിനോസ് പോലീസിനോട് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









