വയനാട്: ജില്ലയിലെ 7 റോഡുകൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി CRIF പദ്ധതിയിൽ ഉൾപ്പെടുത്തി റോഡുകളുടെ നവീകരണത്തിന് 105 കോടി രൂപ അനുവദിച്ചു. മാനന്തവാടി നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകളുടെ നവീകരണത്തിന് 42 കോടി രൂപ അനുവദിച്ചു. പനമരം-നെല്ലിയമ്പം-നടവയൽ റോഡിന് 15 കോടിയും ബേഗൂർ തിരുനെല്ലി റോഡിന് 12 കോടിയും വെള്ളമുണ്ട വാരാമ്ബറ്റ പന്തിപ്പൊയില്‍ പടിഞ്ഞാറത്തറ റോഡിന് 15 കോടിയും വകയിരുത്തി.
ബത്തേരി മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിന് 33 കോടി അനുവദിച്ചു. കട്ടയാട്-പഴുപ്പത്തൂർ റോഡിന് 18 കോടിയും മുള്ളൻകൊല്ലി-പാടിച്ചിറ – കബനിഗിരി – മരക്കടവ് – പെരിക്കല്ലൂര്‍ റോഡിന് 15 കോടിയും അനുവദിച്ചു. കൽപ്പറ്റ നിയോജക മണ്ഡലത്തിൽ രണ്ട് റോഡുകൾക്കായി 30 കോടി അനുവദിച്ചു. ചെന്നലോട് – ഊട്ടുപാറ റോഡിന് 15 കോടി രൂപയും കാവുമന്ദം – മാടക്കുന്ന് – ബാങ്ക്കുന്ന് റോഡിന് 15 കോടി രൂപയുമാണ് അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







