ഭോപ്പാൽ: മധ്യപ്രദേശിലെ ഷാഹോലിൽ 19 കാരിയെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സ്‌കൂൾ അധ്യാപകനും പ്രാദേശിക ബിജെപി നേതാവുമടക്കം നാല് പേർ ചേർന്നാണ് ബലാത്സംഗം ചെയ്തത്. ഐപിസി 363 (തട്ടിക്കൊണ്ടുപോകൽ), 376 (ഡി) (കൂട്ട ബലാത്സംഗം) പ്രകാരം എല്ലാ പ്രതികൾക്കെതിരെയും ജയ്ത്പൂർ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
കുറ്റവാളികളെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഫെബ്രുവരി 18 മുതൽ യുവതിയെ വീട്ടിൽ നിന്ന് കാണാതായിട്ടുണ്ട്. പിന്നീട്, ഫെബ്രുവരി 21 നാണ് യുവതിയെ വീടിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് യുവതി പോലീസിനെ സമീപിച്ചു. തന്നെ കാറിൽ തട്ടിക്കൊണ്ടുപോയതായി യുവതി പോലീസിനോട് പറഞ്ഞു. തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ ബി.ജെ.പി ജെയ്ത്പൂര്‍ മണ്ഡല്‍ ചീഫ് വിജയ് ത്രിപാതിയും ഉണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞതായി എ.എസ്.പി മുകേഷ് വൈഷ് വ്യക്തമാക്കി.
നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ജെയ്ത്പൂർ പോലീസ് സ്റ്റേഷന്റെ പരിധിക്കുള്ളിലെ ഒരു ഫാം ഹൌസിലേക്ക് കൊണ്ടുപോയി. അക്രമികള്‍ യുവതിയെ രണ്ട് ദിവസം കൂട്ടബലാത്സംഗത്തിനിരയാക്കി. 35 നും 40 നും ഇടയിൽ പ്രായമുള്ള രാജേഷ് ശുക്ല, മുന്ന സിംഗ്, മോനു മഹാരാജ് എന്നിവരാണ് മറ്റ് പ്രതികൾ. അവർ ഒളിവിലാണ്. അതേസമയം, ബിജെപി നേതാവ് വിജയ് ത്രിപാഡിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് കമൽ പ്രതാപ് സിംഗ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









