തിരുവല്ലയിൽ നാലാംക്ലാസ് വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി. വെണ്‍പാല താഴമ്പള്ളത്ത് വര്‍ഗീസ് (കുഞ്ഞായന്‍-67) ആണ് അറസ്റ്റിലായത്.കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ്. കുട്ടിയെ ഓട്ടോയില്‍ കയറ്റി അധികം ആളുകളില്ലാത്ത സ്ഥലത്ത് എത്തിച്ചാണ് ഇയാള്‍ ലൈംഗികാതിക്രമം കാട്ടിയത്. ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വീട്ടില്‍ അറിയിക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








