Thursday, July 23, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala Kozhikode

പുതുതായി അനുവദിച്ച മുൻഗണനാ റേഷൻ കാർഡ് വിതരണം തുടങ്ങി

by PressLive TV
October 2, 2021, 5:40 PM
in Kozhikode
22 0
0

കുന്നമംഗലം: കോഴിക്കോട് ജില്ലയിൽ പുതുതായി അനുവദിച്ച 11,866 മുന്‍ഗണനാ കാര്‍ഡുകളുടെ വിതരണം ആരംഭിച്ചു. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ്തല മുൻഗണനാ റേഷൻ കാർഡ് വിതരണ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ. നിർവഹിച്ചു. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിൽ പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിന് തിരികെ ലഭിച്ച 2062 പേരുടെ ഒഴിവിൽ 1553 പേർക്കുള്ള മുൻഗണനാ കാർഡുകളുടെയും 174 അന്ത്യോദയ കാർഡുകളുടേയും വിതരണ ഉദ്ഘാടനമാണ് എം.എൽ.എ നിർവഹിച്ചത്.

അനർഹമായി കൈവശം വെച്ച മുൻഗണനാ കാർഡുകൾ നിയമനടപടികൾ ഒഴിവാക്കി സ്വമേധയാ സറണ്ടർ ചെയ്യുന്നതിനുള്ള സർക്കാറിന്റെ അഭ്യർത്ഥനയ്ക്ക് മികച്ച പ്രതികരണമാണ് കോഴിക്കോട് താലൂക്കിൽ ലഭിച്ചതെന്നും മഞ്ഞ, പിങ്ക്, നീല വിഭാഗങ്ങളിലായി മൊത്തം 2062 കാർഡുകളാണ് ഇത്തരത്തിൽ ഇതുവരെ
കോഴിക്കോട് താലൂക്ക് പരിധിയിൽ പൊതു വിഭാഗത്തിലേക്ക് മാറ്റിയിട്ടുള്ളതെന്നും പി.ടി.എ റഹീം എം.എൽ.എ പറഞ്ഞു. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ്തല മുൻഗണനാ റേഷൻ കാർഡ് വിതരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ മൂന്നു മാസങ്ങളിലായി സൗജന്യ ഭക്ഷ്യ കിറ്റുകൾ ഉൾപ്പെടെയുള്ള റേഷൻ സാധനങ്ങൾ വാങ്ങാത്ത മുൻഗണനാ റേഷൻ കാർഡ് ഉടമകളെ കണ്ടെത്തി കാർഡ് പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ മുൻകൂർ നോട്ടീസ് നൽകി സ്വീകരിച്ചു വരുന്നുണ്ട്. മുൻഗണനാ കാർഡുടമകളുടെ പരമാവധി എണ്ണം കേന്ദ്രസർക്കാർ നിജപ്പെടുത്തിയിട്ടുള്ളതിനാൽ ഇതിൽ ഒഴിവുകൾ വരുന്നമുറക്ക് മാത്രമേ പുതുതായി ആളുകളെ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ.

ബാക്കിയുള്ള ഒഴിവുകളിൽകൂടി അർഹതയുള്ളവർക്ക് മുൻഗണനാ കാർഡുകൾ വിതരണം ചെയ്യുന്ന
പ്രവർത്തനങ്ങൾ നടന്നുവരികയാണ്. 1200 പൊതു വിഭാഗത്തിലുള്ള കാർഡുകൾ കൂടി സറണ്ടർ ചെയ്ത് ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവ ലഭ്യമാകുന്നമുറക്ക് അർഹരായ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യാൻ നടപടികൾ സ്വീകരിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

1000 ചതുരശ്ര അടിയിലധികം വിസ്തീർണ്ണത്തിലുള്ള വീട് സ്വന്തമായുള്ളവർ, സ്വന്തമായി 4 ചക്ര വാഹനമുള്ളവർ, ഒരേക്കറിലധികം ഭൂമിയുള്ളവർ, കുടുംബ മാസവരുമാനം 25,000 രൂപയിൽ കൂടുതലുള്ളവർ, സർക്കാർ/പൊതുമേഖല /ബാങ്ക്/സഹകരണ സംഘം ജീവനക്കാർ/സർവീസ് പെൻഷൻകാർ എന്നിവർക്ക് മുൻഗണന കാർഡിന് അർഹതയില്ല. ഈ വിവരങ്ങൾ മറച്ചു വെച്ച് മുൻഗണനാ കാർഡ് കൈവശം വെച്ചവർക്കെതിരെ അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ കമ്പോളവില ഈടാക്കുന്നതുൾപ്പെടെ ശിക്ഷാനടപടി സ്വീകരിക്കാൻ നിലവിൽ വ്യവസ്ഥയുണ്ട്.

അനർഹർ ധാരാളമുണ്ടായിട്ടും നടപടി ഭയന്ന് കാർഡ് മാറ്റാൻ വിമുഖത കാണിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നും, അർഹതയുള്ളവർക്ക് ഒഴിവുകളില്ലാത്തതിനാൽ മുൻഗണനാ കാർഡുകൾ അനുവദിക്കാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്തുമാണ് ഉദാരസമീപനം സ്വീകരിച്ച് പിഴയോടുക്കാതെ തന്നെ ഇത്തരം കാർഡുകൾ സ്വമേധയാ സറണ്ടർ ചെയ്യുന്നതിനുള്ള അവസരം പ്രത്യേക ഉത്തരവിലൂടെ സർക്കാർ ഒരുക്കിയത്. ഇത്തരത്തിൽ സൃഷ്ടിക്കപ്പെട്ട ഒഴിവുകൾ നികത്തുന്നതിനുള്ള നടപടികളും ദ്രുതഗതിയിൽ സപ്ലൈ ഓഫീസുകളിൽ സ്വീകരിച്ചു വരുന്നുണ്ട്.

കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ മുഖ്യാതിഥിയായി. വാർഡ് മെമ്പർ പി കൗലത്ത്,
എം.എം സുധീഷ് കുമാർ, സി.വി സംജിത്, ജനാർദ്ദനൻ കളരിക്കണ്ടി, ഖാലിദ് കിളിമുണ്ട, അബ്ദുൽ ഖാദർ മാസ്റ്റർ, എൻ കേളൻ, എം.കെ അബ്ദുൽസലാം, ഭക്തോത്തമൻ സംസാരിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ കെ മുരളീധരൻ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസ് സൂപ്രണ്ട് സി സദാശിവൻ നന്ദിയും പറഞ്ഞു.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kozhikode#Latest News#News

Related Posts

കോഴിക്കോട് വാഹനാപകടം; ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
Kerala

കോഴിക്കോട് വാഹനാപകടം; ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

July 23, 2026
മദ്യലഹരിയിലെ അമിതവേഗം; മുക്കത്ത് നിയന്ത്രണംവിട്ട കാർ ബൈക്കുകളിലും മതിലിലും ഇടിച്ചുകയറി.
Kerala

മദ്യലഹരിയിലെ അമിതവേഗം; മുക്കത്ത് നിയന്ത്രണംവിട്ട കാർ ബൈക്കുകളിലും മതിലിലും ഇടിച്ചുകയറി.

July 18, 2026
കോഴിക്കോട് ക്ലോക്ക് ടവർ അപകടം; ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം
Kerala

കോഴിക്കോട് ക്ലോക്ക് ടവർ അപകടം; ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

July 10, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്.

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്.

July 23, 2026
മുന്നറിയിപ്പുമായി കെഎസ്‌ഇബി; ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മുന്നറിയിപ്പുമായി കെഎസ്‌ഇബി; ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

July 23, 2026
കാലാവസ്ഥ മാറുന്നു; യുഎഇയിലെ പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി അധികൃതർ.

കാലാവസ്ഥ മാറുന്നു; യുഎഇയിലെ പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി അധികൃതർ.

July 23, 2026
കോഴിക്കോട് വാഹനാപകടം; ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

കോഴിക്കോട് വാഹനാപകടം; ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

July 23, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്.

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്.

July 23, 2026
മുന്നറിയിപ്പുമായി കെഎസ്‌ഇബി; ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മുന്നറിയിപ്പുമായി കെഎസ്‌ഇബി; ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

July 23, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.