കോഴിക്കോട്: മദ്യലഹരിയില്‍ ബൈക്കിലെത്തിയ ആള് പോലീസിനു മുമ്ബില്‍ ബ്ലേഡുകൊണ്ട് സ്വന്തം കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുതുപ്പാടി നെരൂക്കും ചാലില്‍ പുത്തലത്ത് അബ്ദുല്‍ സലാം(43) ആണ് കഴുത്തു മുറിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെ ചുങ്കം ജംഗ്ഷനിലാണ് സംഭവം. മദ്യലഹരിയില്‍ അപകടകരമാം വിധം ബൈക്കോടിച്ച് വരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ബൈക്കിന് കൈ കാണിക്കുകയായിരുന്നു.
ബൈക്ക് നിർത്തിയ ഉടനെ ഇയാൾ കൈയിൽ കരുതിയിരുന്ന ബ്ലേഡ് എടുത്ത് കഴുത്ത് മുറിക്കുകയായിരുന്നു. ഇയാളെ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്ഐ അബ്ദുസലീമിന്റെ നേതൃത്വത്തില്‍ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









