കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്ബാറ പുഴയിലാണ് മഴവെള്ളപ്പാച്ചില്‍. മലയോരമേഖലയിലെ കനത്ത മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കാട്ടിനുള്ളില്‍ ഉരുള്‍ പൊട്ടിയതാവാം മലവെള്ളപ്പാച്ചിലിന് കാരണമെന്നും സംശയമുണ്ട്.
പരിസരപ്രദേത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ ജില്ലാഭരണകൂടം നിര്‍ദേശം നല്കി. ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു വരികയാണ്. കോഴിക്കോട് ജില്ലയിലെ മലയോരമേഖലകളില്‍ കനത്ത മഴയാണ് ഇന്ന് വൈകീട്ട് പെയ്തത്. കണ്ണൂര്‍ ഒഴികെ മറ്റ് 13 ജില്ലകളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.