മുക്കം: റോഡ് നിർമാണം നടക്കുന്ന സംസ്ഥാന പാതയിൽ പുനർനിർമ്മിക്കുന്ന കലുങ്കിനു വേണ്ടി ഉണ്ടാക്കിയ കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നീലേശ്വരം മാങ്ങാപൊയില്‍ ചെട്യാംതൊടിക മീത്തല്‍ സുലൈമാനെ (34) പരിക്കുകളോടെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ മാങ്ങ പൊയിലിനും നീലേശ്വരം സ്കൂളിനും ഇടയിലായിരുന്നു അപകടം. യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് റോഡ് പലയിടത്തും കുഴിച്ചിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.