കോഴിക്കോട് ചാത്തമംഗലം നെച്ചൂളിയിൽ പറമ്പിൽ ജോലിക്കിടെ കടന്നൽ കുത്തേറ്റു എക്സൈസ് ഡ്രൈവറായ സുധീഷ് (48) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ 10 നായിരുന്നു കടന്നൽ കുത്തേറ്റത്. കോഴിക്കോട് നോർത്ത് സോൺ ജോയിൻ്റ് എക്സൈസ് കമ്മീഷണർ ഓഫീസ് ഡ്രൈവറാണ് സുധീഷ്.
വീട്ടുവളപ്പില്‍ ജോലിചെയ്തിരുന്ന രാമചന്ദ്രന്‍നായര്‍ക്കും കുത്തേറ്റിരുന്നു. പ്ലാവിനു മുകളിലെ ഭീമന് കൂട്ടില്‍ പരുന്ത് ആക്രമിച്ചതോടെയാണ് കടന്നല് ഇളകിയത്. രക്ഷിക്കാനെത്തിയ സുധീഷിനെ കടന്നല് കൂട്ടമായി ആക്രമിച്ചു. കുത്തേറ്റ് തളര്‍ന്നുവീണ സുധീഷ് ബോധരഹിതനായി. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെ പുലര്‍ച്ചെയാണ് മരിച്ചത്. ഭാര്യ: രജിത, മകള്‍: ആര്യ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.