പയ്യോളി: മഹിളാ വിഭാഗം ജനതാ ജില്ലാ കമ്മറ്റി അംഗവും കൊയിലാണ്ടി നിയോജക മണ്ഡലം സെക്രട്ടറിയും മുന്‍ പയ്യോളി ഗ്രാമപഞ്ചായത്ത് അംഗവുമായ രാധിക ആണിയത്തൂര് ഭര്‍ത്താവ് എച്ച്.എം.എസ് നേതാവും എല്‍.ജെ.ഡി പ്രവര്‍ത്തകനുമായ കെ.പി ബാലകൃഷ്ണന്, തിക്കോടി മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്ബറും എല്‍.ജെ.ഡി നേതാവുമായ കുഞ്ഞാടി നാണു തുടങ്ങി 30 ഓളം പേര് ജനതാദള്‍ എസില്‍ ചേര്‍ന്നു.
ജില്ലാ പ്രസിഡന്റ് കെ. ലോഹ്യ പാര്‍ട്ടി പതാക നല്കി സ്വീകരിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് മേലേപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു.കെ.ടി മുരളീധരന്, ദേവരാജന്‍ തിക്കോടി, കെ.എം ഷാജി, രബീഷ് പയ്യോളി സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.