കൊച്ചി: മൂവാറ്റുപുഴയില്‍ സഹപാഠിയെ വളഞ്ഞിട്ട് തല്ലി സഹപാഠികള്‍. ഇവർ മർദനത്തിന്റെ ദൃശ്യങ്ങള്ചിത്രീകരിച്ച് സോഷ്യല്‍മീഡിയയിലും പ്രചരിപ്പിച്ചു.
നാലുപേർ ചേർന്നാണ് സഹപാഠിയെ തല്ലിച്ചതച്ചത്. മര്യാദയ്ക്ക് നടന്നില്ലെങ്കില്‍ ഇനിയും അടിക്കുമെന്ന് പറഞ്ഞാണ് വിദ്യാർത്ഥികള്‍ അക്രമം നടത്തിയത്.സംഘത്തിലെ നാല് വിദ്യാർത്ഥികള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ആക്രമണത്തില്‍ ഉള്‍പ്പെട്ടവർ മാതാപിതാക്കള്‍ക്കൊപ്പം ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാകണം. ഇവർക്കെതിരെ കർശന നടപടിയെടുക്കാനാണ് സ്കൂള്‍ മാനേജ്മെന്റിന്റെ തീരുമാനം.ഈ മാസം 16ന് സ്കൂളിലുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യമാണ് അക്രമത്തില്‍ കലാശിച്ചത്. സ്കൂള്‍ വിട്ടതിനുശേഷം നാലരയോടെ പുറത്തുള്ള ഇടവഴിയില്‍ വച്ചായിരുന്നു സംഭവം. മുൻകൂട്ടി ആസൂത്രണം ചെയ്തതനുസരിച്ചാണ് മർദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നാണ് വിവരം.
മർദിക്കാൻ തുടങ്ങുന്നതിനുമുൻപുതന്നെ പത്താം ക്ലാസുകാരന് ചുറ്റുംനടന്ന് ഇവർ തുടർച്ചയായി പരിഹസിക്കുന്നുണ്ട്. പല തവണ കളിയാക്കി ചിരിക്കുകയും അടിയ്ക്കുന്നതായി ഭാവിച്ച് വിദ്യാർത്ഥിയെ പേടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് കേസിലെ ഒന്നാം പ്രതിയായ വിദ്യാർത്ഥി പത്താം ക്ലാസുകാരന്റെ കവിളില്‍ ആഞ്ഞടിച്ചത്. പിന്നാലെ മറ്റുള്ളവരും മർദിക്കാൻ തുടങ്ങുകയായിരുന്നു.
മർദനം തുടരുന്നതിനിടെയിലും തുടർച്ചയായി കളിയാക്കി ചിരിക്കുന്നത് വീഡിയോയില്‍ കാണാം. പത്താംക്ലാസുകാരന്റെ മുഖത്തും തലയിലും മർദനമേറ്റിട്ടുണ്ട്. ഇതിനിടെയില്‍ വിദ്യാർത്ഥികള്‍ അസഭ്യം നടത്തുന്നതും വീഡിയോ ദൃശ്യങ്ങളില്‍നിന്ന് മനസിലാക്കാം. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










