കോഴിക്കോട്: സ്വകാര്യ ബസുകളുടെ അമിത വേഗത നിയന്ത്രിക്കാനും ബസ് ജീവനക്കാരുടെ അതിക്രമം തടയാനും കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദ്ദേശം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
കണ്ണൂര്‍ – കോഴിക്കോട് റൂട്ടില്‍ അമിതവേഗതയില്‍ ഓടിയതിന് മസാഫി ബസിലെ ജീവനക്കാരെ ചോദ്യം ചെയ്തതിന്റെ പേരില്‍ മര്‍ദ്ദനമേറ്റ വടകര സ്വദേശി ടി.പി.വിജീഷ് സമര്‍പ്പിച്ച പരാതിയിലാണ് കമ്മിഷന് ജുഡിഷ്യല്‍ അംഗം കെ.ബൈജുനാഥിന്റെ ഉത്തരവ്.
പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും റൂറല്‍ എസ്.പി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മര്‍ദ്ദനം കാരണം തനിക്ക് രണ്ടാഴ്ച ജോലിയ്ക്ക് പോകാനായില്ലെന്നും ചികിത്സക്കായി ഏറെ പണം ചെലവായെന്നും പരാതിയിലുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.