ലഖിംപൂര്‍: സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ ലഖിംപൂര്‍ കര്‍ഷക കൊലപാതകത്തില്‍ നിര്‍ണായക നീക്കത്തിനൊരുങ്ങി ഉത്തര്‍പ്രദേശ് പൊലീസ്. കൂടുതല്‍ ദൃസാക്ഷികളുടെ മൊഴി രേഖപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തര്‍പ്രദേശ് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് ലഖിംപൂര്‍ കര്‍ഷക കൊലപാതകത്തില്‍ സാക്ഷികള്‍ക്ക് മൊഴിരേഖപ്പെടുത്താനായി പ്രത്യേക അന്വേഷണ സംഘത്തിന്റെ ഫോണ്‍ നമ്പറുകള്‍ പൊലീസ് പുറത്ത് വിട്ടത്. സാക്ഷികളായവര്‍ക്ക് ഈ ഫോണില്‍ ബന്ധപ്പെട്ട് രഹസ്യമായി മൊഴി നല്‍കാമെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, സംഭവം നടക്കുമ്പോള്‍ 4000 പേര് ഉണ്ടായിരുന്ന ലഖിംപൂരില്‍ 23 പേരുടെ മൊഴി മാത്രം രേഖപ്പെടുത്തിയ പൊലീസ് നിലപാടിനെ സുപ്രീം കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.