കൊച്ചിയിൽ കോൺഗ്രസ് പാര്‍ട്ടി നടത്തിയ ഇന്ധനവില വർധനയ്ക്കെതിരെയുള്ള പ്രതിഷേധത്തിനിടെ നടൻ ജോജു ജോർജ്ജ് തെരുവിലിറങ്ങി പ്രതിഷേധിച്ചത് ചര്‍ച്ചയായ സാഹചര്യത്തില്‍ ഷാഫി പറമ്ബിലിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. 2013 ൽ സിപിഎം വഴിതടഞ്ഞുള്ള സമരത്തില്‍ പ്രതിഷേധിച്ച യുവതിക്ക് ഷാഫി പറമ്പിൽ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പിന്തുണയും അഭിനന്ദനവും അറിയിച്ചിരുന്നു.
ഇന്ന് ഇതേ വിഷയത്തിൽ ജോജുവിന് അഭിനന്ദനം ലഭിക്കുമോ എന്ന് കണ്ടറിയണം. ഷാഫി പറമ്പിലിന്റെ ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റുകൾക്ക് താഴെ നിരവധി ചോദ്യങ്ങളുമായി അവർ രംഗത്തെത്തി.
ഇരുചക്രവാഹനത്തിൽ എത്തിയ യുവതി സി.പി.എം. നേതാക്കളോട് റോഡ് ഉപരോധത്തിനെതിരെ പൊട്ടിത്തെറിച്ചതാണ് വിഷയം. അക്കാലത്ത് ഷാഫി ഇത്തരം സമരരീതികളെ വിമർശിച്ചിരുന്നു. ഒപ്പം യുവതിയെ പിന്തുണച്ചു. ഇന്ന് ജോജുവിന് സല്യൂട്ട് ചെയ്ത് പിന്തുണക്കുന്നില്ലേ എന്ന് ചോദിച്ച് ഷാഫിയുടെ പേജിന് കീഴിൽ ഇന്ന് സി.പി.എം പ്രവർത്തകർ തടിച്ചുകൂടുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.