മാവൂര്‍: കല്‍പ്പള്ളി മേലെ കടവില്‍നിന്ന് പിടിച്ചെടുത്ത തോണികള്‍ മാവൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും.പിടിച്ചെടുത്ത രണ്ട് കൂറ്റന്‍ ഇരുമ്ബ് തോണികള്‍ പൊലീസ് കാവലില്‍ മാവൂര്‍ മണന്തലക്കടവിലാണുള്ളത്. ഞായറാഴ്ച രാവിലെ ക്രെയിന്‍ എത്തിച്ച് സ്റ്റേഷനിലേക്ക് മാറ്റും. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കുന്നത് റോഡ് തകരാന്‍ ഇടയാക്കുമെന്നതിനാലാണ് ക്രെയിന്‍ നിര്‍ദേശിച്ചത്. വെള്ളിയാഴ്ച പരിശോധനയില്‍ കല്‍പ്പള്ളി കടവില്‍ കണ്ട അഞ്ച് തോണികളാണ് കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍, ഇതിനിടെ മണല്‍ കടത്തുസംഘമെത്തി മൂന്നെണ്ണം പുഴയില്‍ താഴ്ത്തുകയായിരുന്നു. േശഷിക്കുന്ന രണ്ടെണ്ണമാണ് പൊലീസിന്‍െറ സ്പീഡ് ബോട്ട് ഉപയോഗിച്ച് മണന്തലക്കടവിലേക്ക് എത്തിച്ചത്. ഈ തോണികള്‍ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുന്നതിനെച്ചൊല്ലി ഏറെ തര്‍ക്കമുണ്ടായി. ഇതില്‍ ഒരുതോണി മണല്‍കടത്തിന് ഉപയോഗിക്കുന്നതല്ലെന്നും വെള്ളപ്പൊക്ക സമയത്ത് ആളുകളെ രക്ഷിക്കാനുപയോഗിക്കുന്നതാണെന്നും പറഞ്ഞ് ഗ്രാമ പഞ്ചായത്ത് മെംബറുടെ നേതൃത്വത്തില്‍ ആളുകള്‍ രംഗത്തുവരുകയായിരുന്നു.
തോണിയുടെ രേഖ ഹാജരാക്കാന്‍ ശനിയാഴ്ച രാവിലെ വരെ സമയം ചോദിക്കുകയും ചെയ്തു. തുടര്‍ന്ന്, തല്‍ക്കാലം കരയിലേക്ക് കയറ്റിവെക്കുകയായിരുന്നു. കല്‍പ്പള്ളി കടവില്‍നിന്ന് തോണികള്‍ കസ്റ്റഡിയിലെടുക്കുന്നതിനെതിരെയും എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍, മാവൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ വി.ആര്‍.
രേഷ്മ ശക്തമായ നിലപാടെടുക്കുകയായിരുന്നു. കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് സ്റ്റേഷനിലേക്ക് മാറ്റുന്നത്. പുഴയില്‍ താഴ്ത്തിയ ഒരുതോണി പിന്നീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുറത്തെടുത്തിരുന്നു. ഇത് ഉപയോഗശൂന്യമായിട്ടുണ്ട്. ഇതും സ്റ്റേഷനിലേക്ക് മാറ്റും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









