മാവൂര്‍: കുപ്രസിദ്ധ ഗുണ്ട ടിങ്കുവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നായര്‍കുഴി ഏരിമല മണ്ണാറത്ത് കുഴിയില്‍ പ്രഭാകരനെയാണ് (56) മാവൂര്‍ സി.ഐ കെ. വിനോദനും മാവൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ വി.ആര്. രേഷ്മയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം പരതപ്പൊയില്‍ നായര്‍കുഴി പാലിയില്‍ വീട്ടില്‍ പി. രാജേഷ് (33), നായര്‍കുഴി പടിഞ്ഞാറെ തൊടുകയില്‍ പി. ജയേഷ് (39), നായര്‍കുഴി പരതപ്പൊയില്‍ വീട്ടില്‍ പി. അജയ് (26) എന്നിവരെ പിടികൂടിയിരുന്നു. പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ 26 പേരാണ് പ്രതികള്‍. 14 പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.
കവര്‍ച്ച പിടിച്ചുപറിക്കേസുമായി ബന്ധപ്പെട്ട് ടിങ്കുവിനെ പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് വ്യാഴാഴ്ച കെട്ടാങ്ങലിനടുത്ത് ഏരിമലയിലുള്ള വിവാഹ വീട്ടില്‍ എത്തുന്ന വിവരം പൊലീസ് അറിഞ്ഞത്. ഇവിടെ െവച്ച് പിടികൂടുന്നതിനിടെയാണ് പൊലീസുകാരെ ഒരു സംഘമാളുകള്‍ ചേര്‍ന്ന് മര്‍ദിച്ചത്.
ആക്രമണത്തിൽ ആറ് പോലീസുകാർക്ക് പരിക്കേറ്റു. സംഭവത്തിൽ മാവൂർ എസ്ഐ വി.ആർ. രേഷ്മയാണ് കേസ് അന്വേഷിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.