കോഴിക്കോട്: പട്ടർപാലം എലിയോറമല സംരക്ഷണ സമിതി വൈസ് ചെയർമാൻ ആയ ബി.ജെ.പി പ്രവർത്തകൻ ഷാജിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര കിഴക്കേമായങ്ങോട്ട് അന്‍സാര്‍ (35) ആണ് പ്രതി. കോഴിക്കോട് മെഡിക്കൽ കോളേജ് അസി. സുദർശന്റെ നിർദേശപ്രകാരം ചേവായൂർ ഇൻസ്പെക്ടർ ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2019 ഒക്ടോബര്‍ 12ന് ആണ് കേസിനാസ്പദമായ സംഭവം.
പട്ടര്‍പാലത്ത് നിന്നും യാത്രക്കാരനെന്ന വ്യാജേന ഓട്ടോ വിളിച്ച് പറമ്ബില്‍ ബസാറിനടുത്തുള്ള തയ്യില്‍ താഴം എന്ന സ്ഥലത്ത് വെച്ച് വെട്ടികൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവി നോർത്ത് അസി: കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മാസങ്ങൾ നീണ്ട ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പ്രതികളെ കണ്ടെത്തി. എസ്ഡിപിഐ/പിഎഫ്ഐ ജില്ലാ നേതാക്കളടക്കം നാലുപേരെ അറസ്റ്റ് ചെയ്തു. അന്ന് ചേവായൂർ ഇൻസ്പെക്ടറായിരുന്ന ഡി.സി.സി. എ.സി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് നാലുപേരെയും അറസ്റ്റ്ചെയ്തത്.
ഇയാളാണ് ഷാജിയുടെ ഓട്ടോയില്‍ കയറി സംഭവ സ്ഥലത്തേക്ക് കൊണ്ടുപോയത്. ഓട്ടോഇറങ്ങി പണം നല്‍കാനെന്ന വ്യാജേന ഇടിക്കട്ട കൊണ്ട് മുഖത്തിടിക്കുകയും മറിഞ്ഞുവീണ ഷാജിയെ ബൈക്കില്‍ പിന്തുടര്‍ന്ന മറ്റു പ്രതികളായ മായനാട് സ്വദേശി അബ്ദുള്ളയും, അബ്ദുള്‍അസീസും ചേര്‍ന്ന് വെട്ടുകയായിരുന്നു. ശബ്ദം കേട്ട്’ ആളുകള്‍ ഓടികൂടിയതിനാല്‍ മാത്രമാണ് ജീവന് നഷ്ടപ്പെടാതിരുന്നത്. പരിക്കേറ്റ ഷാജി അത്യാസന്നനിലയില്‍ മാസങ്ങളോളം ചികിത്സയിലായിരുന്നു.
2019ജൂലൈ മാസത്തില്‍ ബി.ജെ.പി. സംസ്ഥാനപ്രസിഡണ്ട് കെ. സുരേന്ദ്രന് പങ്കെടുത്ത എലിയാറമല സംരക്ഷണസമിതിയുടെ പൊതുയോഗത്തിനിടെ നടന്ന സംഘര്‍ഷത്തെ തുടര്‍ന്നാണ് സമിതിയുടെ സജീവപ്രവര്‍ത്തകനായ ഷാജിയെ വകവരുത്താന്‍ പദ്ധതിയിട്ടത്. ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. പി.എഫ്.ഐ ജില്ലാ നേതാവും ഈകേസിലെ പ്രതിയുമായ എലത്തൂര്‍ സ്വദേശി ഹനീഫയും, പുതിയങ്ങാടിസ്വദേശി ഷബീര്‍അലിയും,മറ്റും ചേര്‍ന്ന് സംഭവത്തിന്റെ തലേ ദിവസം പുതിയങ്ങാടിഭാഗത്ത് വെച്ച് സംഭവത്തെകുറിച്ച് പ്ലാന്‍ ചെയ്യുന്നതിനായി ഒത്തു കൂടിയതായി പ്രതി പൊലീസിനോട് സമ്മതിച്ചു.
ലക്ഷക്കണക്കിന് ഫോണ്‍കോളുകളും, ആയിരത്തോളം വാഹനങ്ങളും,അഞ്ഞൂറോളം വ്യക്തികളെചോദ്യം ചെയ്തും കൃത്യമായ അന്വേഷണത്തിലൂടെയാണ് പ്രതികളിലേക്കെത്തിയത്. പ്രതിയെ ഓട്ടോവിളിച്ച പട്ടര്‍പാലത്തെത്തിച്ചും,സംഭവസ്ഥലമായ പറമ്ബില്ബസാറിനടുത്തുള്ള തയ്യില്‍താഴത്തെത്തിച്ചും തെളിവെടുപ്പ് നടത്തി. കൂടുതല്‍ തെളിവെടുപ്പ് നടത്തുന്നതിനും ആയുധങ്ങള്‍ കണ്ടെത്തുന്നതിനും പ്രത്യേക അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതാണ്. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ കുറിച്ച് ചിലസൂചനകള്‍ ലഭിച്ചിട്ടുണ്ട്. അവരെകുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘങ്ങളായ ഒ. മോഹന്‍ദാസ്, സജി. എം.,ഷാലു എം, ഹാദില്‍കുന്നുമ്മല്‍, ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ. രഘുനാഥന് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.