മുക്കം: ശേഖരിച്ച മാലിന്യം തരം തിരിക്കുന്നതിനിടെ അപ്രതീക്ഷിച്ചമായി ലഭിച്ച ലേഡീസ് പേഴ്സ് മുക്കം ഹരിത കര്‍മ സേനാംഗങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടത് സ്വര്‍ണം, വെള്ളി ആഭരണങ്ങളും നിരവധി രേഖകളും. ആദ്യമൊന്ന് പകച്ചെങ്കിലും രേഖകള്‍ പരിശോധിച്ചപ്പോള്‍ ആളുടെ അഡ്രസ് ലഭിച്ചു. വാക്സിനേഷന്‍ കാര്‍ഡില്‍ നിന്ന് ഫോണ്‍ നമ്ബറും ലഭിച്ചു. ഉടന്‍ തന്നെ ഉടമസ്ഥയെ വിളിച്ച് വിവരമറിയിക്കുകയും ചെയ്തു. മുക്കം അഭിലാഷ് തിയറ്ററില്‍ നിന്നും ശേഖരിച്ച മാലിന്യം ചൊവ്വാഴ്ച രാവിലെ തരം തിരിക്കുന്നതിനിടെയാണ് ഹരിത കര്‍മ സേനാംഗം ലിജിനക്ക് പേഴ്സ് ലഭിച്ചത്. പരിശോധിച്ചപ്പോള്‍ തിരുവമ്ബാടി സ്വദേശിനി രേഖയുടേതാണ് പേഴ്സെന്ന് മനസിലാവുകയും ചെയ്തു.
ആറ് ഗ്രാമിന്‍റെ ഒരു സ്വര്‍ണ മോതിരം, മറ്റൊരു വെള്ളി മോതിരം, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളുമായിരുന്നു പേഴ്സില്‍ ഉണ്ടായിരുന്നത്.
രേഖക്ക് കൊടുവള്ളിയില്‍ വച്ചാണ് ഒരു മാസം മുന്‍പ് ഇവ നഷ്ടപ്പെട്ടത്. രണ്ട് മാസം മുന്‍പ് ഒരു ബസ് യാത്രക്കിടെയിലാണ് പഴ്‌സ് രേഖയ്ക്ക് നഷ്ടമായത്. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. കൊടുവള്ളി പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.
നിരവധി സ്ഥലങ്ങളില്‍ അന്വേഷിച്ചങ്കിലും ലഭിക്കാതിരുന്ന ആഭരണങ്ങളും രേഖകളും തിരികെ കിട്ടിയപ്പോള്‍ രേഖക്കും ഏറെ സന്തോഷമായി. നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജിത്ത്, ജെഎച്ച്‌ഐമാരായ ശ്രീജിത്ത്, ബീധ എന്നിവരുടെ സാന്നിധ്യത്തില്‍ ആഭരണങ്ങളും രേഖകളും കൈമാറി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









