ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ കോഴിക്കോട് കുന്ദമംഗലം പെരിങ്ങൊളം റോഡ് ജങ്ഷനിലാണ് അപകടം. രണ്ട് ഓട്ടോറിക്ഷകളിലും ഒരു ബുള്ളറ്റിലും ഇടിച്ച ശേഷമാണ് വാന്‍ ജ്വല്ലറിയിലേക്ക് ഇടിച്ചുകയറിയത്.
ഗുഡ്സ് ഓട്ടോയില്‍ കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന രണ്ടുപേര്‍ക്കും മില്‍ക്ക് വാനിലെ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ഒരു ബുള്ളറ്റും രണ്ട് ഓട്ടോറിക്ഷകളും തകര്‍ന്നു. നിര്‍ത്തിയിട്ട ബുള്ളറ്റ് വാഹനത്തിനടിയില്‍പ്പെട്ടു. തമിഴ്നാട്ടില്‍നിന്നും പാലുമായി വന്ന മിനി വാനാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ ആയതിനാല്‍ വന്‍ അപകടമൊഴിവായി. ആരുടെയും പരിക്ക് ഗുരുതരമല്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









