കർഷകരുടെ രജിസ്ട്രേഷനായി പ്രത്യേകം തയ്യാറാക്കിയ വെബ് പോർട്ടൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കർഷകർക്ക് ബുധനാഴ്ച മുതൽ http://kfwfb.kerala.gov.in എന്ന വെബ് പോർട്ടൽ വഴി അംഗത്വത്തിന് അപേക്ഷിക്കാം. നിലവിൽ കർഷക പെൻഷൻ വാങ്ങുന്നവർക്ക് ക്ഷേമനിധി വഴി പെൻഷൻ ലഭിക്കും.
⭕അംഗത്വം ആർക്കെല്ലാം❓
18 നും 55 നും ഇടയിൽ പ്രായമുള്ള കർഷകർ തങ്ങളുടെ പ്രധാന ഉപജീവനമാർഗമായി കുറഞ്ഞത് മൂന്ന് വർഷമായി കൃഷി ചെയ്യുന്നവരും മറ്റ് ക്ഷേമനിധികളിൽ അംഗങ്ങളല്ലാത്തവരുമായ കർഷകർക്ക് പദ്ധതിയിൽ ചേരാം. രജിസ്ട്രേഷൻ ഫീസ് 100 രൂപ സഹിതം അപേക്ഷിക്കുക. 5 സെന്റിൽ കുറയാത്തതും 15 ഏക്കറിൽ കൂടാത്തതുമായ ഭൂമിയും വാർഷിക വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെയുമുണ്ടായിരിക്കണം. 5 ലക്ഷം. ഹോർട്ടികൾച്ചർ, ഔഷധസസ്യക്കൃഷി, നഴ്സറി പരിപാലനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മത്സ്യം, അലങ്കാരമത്സ്യങ്ങൾ, കക്ക, തേനീച്ച, പട്ടുനൂൽപ്പുഴു, കോഴി, താറാവ്, ആട്, മുയൽ, കന്നുകാലി എന്നിവയെ പരിപാലിക്കുന്നവർക്കും അപേക്ഷിക്കാം.
⭕അംശാദായം അടയ്ക്കൽ
ക്ഷേമനിധി അംഗങ്ങൾ പ്രതിമാസ സ്റ്റൈപ്പൻഡ് നൽകണം. ആറ് മാസത്തേക്കോ ഒരു വർഷത്തേക്കോ തുക ഒരുമിച്ച് അടക്കാം. ഏറ്റവും കുറഞ്ഞ പ്രതിമാസ അംശാദായത്തുക 100 രൂപയാണ്. 250 രൂപവരെയുളള അംശാദായത്തിന് തുല്യമായ വിഹിതം സര്ക്കാരും അടക്കും.
⭕എപ്പോൾ പെൻഷൻ?
അഞ്ച് വർഷത്തിൽ കുറയാതെ അംശാദായം അടച്ചവരും കുടിശ്ശികയില്ലാതെ ക്ഷേമനിധിയിൽ അംഗങ്ങളായി തുടരുന്നവരും 60 വയസ്സ് തികയുന്നവരുമായ കർഷകർക്ക് അടച്ച അംശാദായത്തിന്റെ ആനുപാതികമായ പെൻഷന് അർഹതയുണ്ട്. കുറഞ്ഞത് അഞ്ചു വർഷം അംശാദായം കുടിശ്ശികയില്ലാതെ അടച്ചശേഷം മരണമടയുന്നവരുടെ കുടുംബത്തിനാണ് കുടുംബ പെൻഷൻ ലഭിക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.