തിരുവനന്തപുരത്തിനടുത്ത് കുഴിത്തുറയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മന്ത്രവാദി അറസ്റ്റിൽ. പേച്ചിപ്പാറക്ക് സമീപം മണലോട സ്വദേശി ശേഖർ(47)ആണ് പോക്‌സോ കേസിൽ അറസ്റ്റിലായത്. നല്ലൂർ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ അസുഖം ഭേദമാക്കാനെന്ന് പറഞ്ഞ് പൂജ നടത്താനെത്തിയ ശേഖർ കുട്ടിയുടെ പത്താം ക്ലാസ് വിദ്യാർഥിനിയായ സഹോദരിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ അനുജത്തിക്ക് ദോഷം സംഭവിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
കഴിഞ്ഞ ദിവസം കുട്ടിക്ക് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംഗിലാണ് കുട്ടി മന്ത്രവാദിയുടെ പേര് പറയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









