മുക്കം: സ്വത്തും പണവും ബന്ധു തട്ടിയെടുത്തെന്ന ആരോപണവുമായി വിധവയായ വൃദ്ധ രംഗത്ത്. കച്ചേരി പാലക്കോട്ട് ചെമ്ബ്ര ശാരദ (90)യാണ് മക്കളില്ലാത്ത തന്നെ സഹോദരിയുടെ മകളുടെ മകന് വഞ്ചിച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.
ഭര്‍ത്താവ് മരിച്ചശേഷം തനിച്ചു താമസിക്കുന്ന തനിക്ക് ആജീവനാന്ത സംരക്ഷണം വാഗ്ദാനം ചെയ്താണ് ജ്യേഷ്ഠത്തിയുടെ മകള്‍ സുലോചനയുടെ മകന് സുമേഷ് തന്റെ 20 സെന്റ് സ്ഥലം 26.5 ലക്ഷം രൂപയ്ക്ക് വിറ്റ് പണം കൈക്കലാക്കിയത്. ഈ പണം ബാങ്കില്‍ നിക്ഷേപിക്കുമെന്ന് പറഞ്ഞെങ്കിലും ചെയ്തില്ല. വീട് ഉള്‍പ്പെടെ ബാക്കിയുള്ള സ്ഥലത്തിന്റെ ആധാരവും ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും കൊണ്ടുപോവുകയും ചെയ്തു. സംരക്ഷണത്തിന് ആളില്ലാതെ ഭക്ഷണത്തിനു പോലും വകയില്ലാതെ കഷ്ടപ്പെടുന്ന അവസ്ഥയില്‍ ജില്ലാ കളക്ടര്‍, ഡി.എല്‍.എസ്.എ ജഡ്ജ് ,സാമൂഹ്യ ക്ഷേമ വകുപ്പ് എന്നിവര്‍ക്ക് പരാതി നല്കി നീതി കാത്തിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബന്ധുക്കളായ സുനന്ദാ ദേവി, സുധീര്‍, പൊതുപ്രവര്‍ത്തകയും ജനാധിപത്യ മഹിള അസോസിയേഷന് ഭാരവാഹിയുമായ പി.ലസിത എന്നിവരും പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.