കോഴിക്കോട്: താമരശേരി ചുങ്കം -മുക്കം റോഡില്‍ വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപം റോഡില്‍ കലുങ്ക് നിര്‍മാണത്തിനായി കുഴിച്ച കുഴിയില്‍ ബൈക്ക് യാത്രക്കാരന് വീണ് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ നടപടി.
കെഎസ്ടിപി കണ്ണൂര്‍ ഡിവിഷന് അസിസ്റ്റന്റ് എന്‍ജിനീയറെ സ്ഥലം മാറ്റി. മൂവാറ്റുപുഴയിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയത്.
അതേസമയം കരാര്‍ എടുത്ത കമ്ബനിയായ ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ പൊതുമരാമത്ത് വകുപ്പ് നോട്ടീസ് അയച്ചു. കഴിഞ്ഞ രാത്രിയാണ് താമരശേരി-മുക്കം റോഡില്‍ വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപം കുഴിച്ച കുഴിയില്‍ വീണ് എകരൂല്‍ വള്ളിയോത്ത് കണ്ണോറക്കുഴിയില്‍ അബ്ദുള്‍ റസാഖിന് പരിക്കേറ്റത്. വലതു തുടയെല്ല് പൊട്ടിയ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.