സിയോള്‍: ഹൈപ്പര്‍സോണിക് മിസൈല്‍ അവസാന ഘട്ട പരീക്ഷണവും വന്‍വിജയമെന്ന അവകാശവുമായി ഉത്തര കൊറിയ. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടു. രാജ്യത്തിന്റെ സുരക്ഷയുടെ തന്ത്രപരമായ വിജയമെന്നാണ് മിസൈൽ പരീക്ഷണ വിജയത്തെ കിം വിശേഷിപ്പിച്ചത്.
‘അത്യാധുനിക സാങ്കേതിക വിദ്യയാണ് പുതിയ മിസൈലിന്റെ സവിശേഷത. വേഗതയുടെ ഏറ്റവും പുതിയ മുഖമാണ് ഹൈപ്പർസോണിക്. അതിന്റെ അവസാന ടെസ്റ്റും ലക്ഷ്യം ഭേദിച്ചു. എല്ലാ സാങ്കേതിക സംവിധാനങ്ങളും ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി പറഞ്ഞു.
തൊടുത്ത മിസൈല്‍ വായുവില്‍ നീങ്ങുന്നതും, ലക്ഷ്യം കണ്ടെത്തുന്നതും ഭേദിക്കുന്നതുമാണ് പരീക്ഷിച്ചത്. ജലത്തിനടിയില്‍ നിന്നും തൊടുത്ത് മുകളിലെത്തി 1000 കിലോമീറ്റര്‍ ദൂരം താണ്ടുന്നതാണ് കൊറിയയുടെ പുതിയ ഹൈപ്പര്‍ സോണിക് മിസൈല്‍. കൊറിയന്‍ ഭരണാധികാരി നേരിട്ട് മിസൈല്‍ പരീക്ഷണം കാണാനെത്തി. 2020 മാര്‍ച്ചിലും കിം മിസൈല്‍ പരീക്ഷണം നേരിട്ട് കണ്ടിരുന്നു. ഇത്തവണ കിംമ്മിന്റെ സഹോദരി കിം യോ ജോംഗും സന്നിഹിതയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







