കൂരാച്ചുണ്ട്: കക്കയത്ത് കെ.എസ്.ഇ.ബിയുടെ കീഴിലുള്ള വാല്‍വ് ഹൗസിന്റെ ഗേറ്റിന് സമീപം കടുവയെ കണ്ടതായി ജോലിക്കാര്‍ അറിയിച്ചു. വളരെ ദൂരത്തുനിന്നുള്ള ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞദിവസം വൈകുന്നേരമാണ് കടുവയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്.
കക്കയം ടൗണില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് ഈ വാല്‍വ് ഹൗസ്. മുമ്ബും ഇവിടെ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കടുവയെ കണ്ടതോടെ ജീവനക്കാര്‍ ഭയത്തിലാണ്. വനം വകുപ്പ് ജനങ്ങളുടെ ആശങ്കക്ക് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ജനവാസ മേഖലകളില്‍ കാമറകള്‍ വെച്ച് നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യമുയര്‍ന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.