ആലുവ: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിൻ്റെ ആലുവയിലെ വസതിയിൽ മിന്നൽ റെയ്ഡ്. റവന്യൂ-ക്രൈംബ്രാഞ്ച് സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. ദിലീപിന്റെ സഹോദരൻ അനൂപിന്റെ വീട്ടിലും നിർമ്മാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷനിലും ഒരേ സമയത്താണ് റെയ്ഡ് നടക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്തുന്നതിനാണ് റെയ്ഡ്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയെടുത്തതിന് പിന്നാലെയാണ് റെയ്ഡ്. സംഘം എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. ഉദ്യോഗസ്ഥർ ഗേറ്റ് ചാടിക്കടന്നാണ് വീട്ടു പരിസരത്തെത്തിയത്. പിന്നീട് ദിലീപിന്റെ സഹോദരിയെത്തി വീട് തുറന്നു നൽകുകയായിരുന്നു
കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ബാലചന്ദ്രകുമാറിന്റെ മൊഴി വിശദമായി എടുത്തിരുന്നു. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് റെയ്ഡ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









