കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് സ്ഥികരിച്ച 51 പേരിൽ 38 പേർക്ക് ഒമിക്രോൺ സാധ്യത കോവിഡ് വിദഗ്ദ്ധ സമിതി അംഗം ഡോ എ എസ് അനൂപ് കുമാറിൻറെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ . സമൂഹ വ്യാപനം നടന്നു കഴിഞ്ഞു എന്നാണ് അദ്ദേഹം പറയുന്നത് .അതെ സമയം ജില്ലയിലെ നിയന്ത്രണങ്ങൾ ചർച്ച ചെയ്യാൻ ദുരന്ത നിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും .
വളരെ വേഗത്തിൽ പരിശോധന ഫലം ലഭിക്കുന്ന സ്പൈക്ക് ജീൻ ടാർഗറ്റ് പരിശോധനയാണ് കോവിഡ് രോഗികളിൽ നടത്തിയത് ഇതിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത് .അതെ സമയം കോഴിക്കോട് ജില്ലയിലെ ടി പി ആർ 31 ശതമാനമാണ് .ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരുന്നത് .
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






