കൊടുവള്ളി: പൂനൂര് പുഴയില്‍ എരഞ്ഞോണ കടവില്‍ മുങ്ങിതാഴ്ന്ന യുവാവിനെ രക്ഷിച്ച വാവാട് എരഞ്ഞോണ ആലപ്പുറായില്‍ അദ്നാന് മുഹ്യിദ്ദീന് എന്ന അനുമോന് (14) രാഷ്ട്രപതിയുടെ ഉത്തം ജീവന്‍രക്ഷാ പുരസ്കാരം ലഭിച്ചു.
2020 ഒക്ടോബര്‍ 27നായിരുന്നു സംഭവം നടന്നത്. എരഞ്ഞോണയിലുള്ള ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ തൃക്കരിപ്പൂര്‍ സ്വദേശിയായ സിദ്ധീഖ് (35) കുടുംബങ്ങളോടൊപ്പം പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു.
പുഴയിലെ കുഴിയില്‍ സിദ്ധീഖ് മുങ്ങി താഴ്ന്നുപോയി. ഇതു കണ്ട അദ്നാന് പുഴയിലേക്ക് എടുത്തു ചാടി സിദ്ദീഖിനെ രക്ഷപ്പെടുത്തുകയായിരുന്നു. പരിസരവാസിയായ ഷഫീഖിന്റെ സഹായത്തോടെ കരക്കെത്തിച്ചു. കൂട്ടുകാര്‍ക്കൊപ്പം സ്ഥിരമായി പുഴയില്‍ കുളിക്കാനെത്തുന്ന അദ്നാന് പുഴയുടെ ഒഴുക്കിനെ കുറിച്ചുള്ള അറിവും മനോധൈര്യവുമാണ് സിദ്ധീഖിന്റെ ജീവന് രക്ഷിക്കാനായത്. പരപ്പന്‍പോയില്‍ രാരോത്ത് ഗവ. ഹൈസ്കൂള്‍ എട്ടാംതരം വിദ്യാര്‍ഥിയാണ് അദ്നാന്. പരേതനായ അബ്ദുല്‍ ഗഫൂറിന്റെയും റംലയുടെയും മകനാണ്. ഹന്ന ഗഫൂര്‍, മുഹമ്മദ് യഹ്യ, ഫാത്തിം എന്നിവര്‍ സഹോദരങ്ങളാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.