ന്യൂഡല്‍ഹി: കേരളത്തെ പരിഹസിച്ച യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തെ പിന്തുണച്ച് കേന്ദ്ര നിയമ സഹമന്ത്രി എസ്.പി. സിങ് ബാഗേല്‍. ഉത്തര്‍പ്രദേശില്‍ എസ്.പി. അധികാരത്തിലെത്തിയാല്‍ തിരഞ്ഞെടുപ്പിന് ശേഷം യു.പി. കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നാണ് യോഗി അഭിപ്രായപ്പെട്ടതെന്ന് ബാഗേല്‍ പറഞ്ഞു. കേരളത്തിലേത് ജനാധിപത്യ സര്‍ക്കാരല്ലെന്നാണ് ബാഗേലിന്റെ വിമര്‍ശനം. ഫാസിസ്റ്റുകളാണ് കേരളത്തിലും ബംഗാളിലും ഭരണത്തിലുള്ളതെന്നും മമതാ ബാനര്‍ജി ഏറ്റവും വലിയ ഫാസിസ്റ്റാണ്. അതെ സമയം ഇരു സംസ്ഥാനങ്ങളിലും നിരവധി ബി.ജെ.പി. പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയാണെന്നും എസ്.പി. സിങ് ബാഗേല്‍ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.