ബസ്തർ: ഛത്തീസ്ഗഡിലെ ബസ്തറിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ സിആർപിഎഫ് 168 ബറ്റാലിയനിലെ അസിസ്റ്റന്റ് കമാൻഡന്റ് കൊല്ലപ്പെട്ടു. ഒരു ജവാന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മാവോയിസ്റ്റ് സാന്നിധ്യം കൂടുതലുള്ള ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ബസഗുഡ പോലീസ് സ്റ്റേഷൻ പരിധിയിലെ തിമ്മാപ്പൂർ-പുത്കൽ മേഖലയിലാണ് വെടിവെയ്പ്പ് നടന്നത്. പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ സിആർപിഎഫിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.