അമൃത്സര്‍: പഞ്ചാബില്‍ അധികാരത്തിലേറിയാല്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എഎപി ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് കെജ്രിവാള് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പറഞ്ഞു. ‘പഞ്ചാബില്‍ അധികാരത്തില്‍ വന്നാല്‍, പഞ്ചാബിന്റേയും രാജ്യത്തിന്റേയും സുരക്ഷയുടെ വിഷയത്തില്‍ കേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും’ – പ്രധാനമന്ത്രിയുടെ സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയം പാടില്ലാത്തതാണ്. എന്നാല്‍ ഇരുഭാഗത്ത് നിന്നും രാഷ്ട്രീയം ഉണ്ടായതായും അ്ദ്ദേഹം പറഞ്ഞു.പഞ്ചാബിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് ആം ആദ്മി പാര്‍ട്ടിയാണ് പ്രധാന വെല്ലുവിളി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.