ചെന്നൈ: ടിക്കറ്റില്ലാതെ ട്രെയിനിൽ കയറുന്ന പോലീസുകാർക്ക് ഇനി ടിക്കറ്റ് ഇല്ലാതെ യാത്രക്കാരുടെ സീറ്റിൽ ഇരിക്കാനാകില്ല. ദക്ഷിണ റെയിൽവേ ടിക്കറ്റെടുക്കാതെ കയറുന്ന പൊലീസ് ഉദ്യോഗസ്ഥർ യാത്രക്കാരുടെ സീറ്റുകൾ സ്വന്തമാക്കുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം, ദക്ഷിണ റെയിൽവേ ചെന്നൈ ഡിവിഷൻ സീനിയർ കൊമേഴ്സ്യൽ മാനേജർ പറഞ്ഞു.
ഇത്തരത്തിൽ സീറ്റ് സ്വന്തമാക്കുന്ന പൊലീസുകാർ ടിടി ക്ക് തന്റെ ഐഡി കാർഡ് കാണിക്കുന്നതാണ് പതിവ്. ഇതിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഇക്കാര്യം തമിഴ്നാട് ഡിജിപിയെയും ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറെയും ദക്ഷിണ റെയിൽവെ കത്തിലൂടെ അറിയിച്ചു. ഇനി എല്ലാ ട്രെയിനുകളിലും ഔദ്യോഗിക ആവശ്യങ്ങൾക്കോ അല്ലാതെയോ യാത്ര ചെയ്യാൻ പൊലീസുകാർ ടിക്കറ്റെടുത്തേ മതിയാകൂ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.