രാജസ്ഥാനിൽ 200 എംഎൽഎമാർക്ക് ഐഫോണുകൾ സമ്മാനിച്ച് കോൺഗ്രസ് സർക്കാർ. ബജറ്റ് അവതരണത്തിന് ശേഷം എല്ലാ എംഎൽഎമാർക്കും 75,000 മുതൽ ഒരു ലക്ഷം രൂപ വരെ വിലയുള്ള ഐഫോൺ 13 മോഡൽ ഫോണുകൾ സമ്മാനമായി നൽകി. 250 ഐഫോണുകളാണ് സർക്കാർ വാങ്ങിയത്. ഇതിൽ 200 എണ്ണം എംഎൽഎമാർക്ക് സമ്മാനിച്ചു. നേരത്തെ, രാജസ്ഥാൻ സർക്കാർ എംഎൽഎമാർക്ക് ഐപാഡുകളും ലാപ്ടോപ്പുകളും ആപ്പിൾ നൽകിയിരുന്നു. എംഎൽഎമാർക്ക് മാത്രമല്ല, സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും സൗജന്യമായി സ്മാർട്ട്ഫോണുകൾ നൽകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസ്ര പറഞ്ഞു.
അതേസമയം സർക്കാർ നൽകിയ ഐഫോണുകൾ തിരികെ നൽകുമെന്ന് ബിജെപി അധ്യക്ഷൻ സതീഷ് പൂനിയ പറഞ്ഞു. ഐഫോണുകൾ കൈപ്പറ്റിയ ബിജെപി എംഎൽഎമാർ അത് തിരികെ നൽകണം. സംസ്ഥാനം ഇപ്പോൾ കടുത്ത സാമ്പത്തിക ബാധ്യതയാണ് നേരിടുന്നത്. അതുകൊണ്ടു ഐഫോണുകൾ സ്വീകരിക്കേണ്ടെന്നാണ് പാർട്ടിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കോടിയോളം രൂപയ്ക്കാണ് ഫോണുകൾ വാങ്ങിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.