രണ്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ 38കാരന് വധശിക്ഷ . തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് പൂനെ ആസ്ഥാനമായുള്ള അതിവേഗ കോടതി 38കാരനെ വധശിക്ഷയ്ക്ക് വിധിച്ചു. 2021 ഫെബ്രുവരി 15-നാണ് കുട്ടിയെ കാണാതായത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
കുഞ്ഞിനെ കാണാതെ വന്നതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. സമീപത്തെ റിക്ഷാ ഡ്രൈവറുടെ മൊഴി പൊലീസ് അന്വേഷണത്തിൽ നിർണായകമായി. പ്രദേശത്ത് നടത്തിയ തിരച്ചിലിൽ പാലത്തിനടിയിലെ പൈപ്പിനുള്ളിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹ പരിശോധനയിലാണ് കുഞ്ഞ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന് വ്യക്തമായത്. ബലാത്സംഗത്തിനും കൊലപാതകത്തിനും ശേഷം സമീപത്തെ ഒരു ഇഷ്ടികച്ചൂളയ്ക്ക് സമീപം ഒളിച്ചിരുന്ന സഞ്ജയ് കട്കര്‍ എന്നയാളെ പൊലീസ് കണ്ടെത്തുകയായിരുന്നു. രണ്ടുവയസുകാരിയുടെ വീടിന് മുന്നിലൂടെയായിരുന്നു ഇയാൾ ജോലിക്കു പോയിരുന്നത് ഇങ്ങനെയാണ് രണ്ട് വയസുകാരിയെ ഇയാള്‍ കുഞ്ഞിനെ തട്ടിയെടുത്തത്. ഡിഎന്‍എ സാംപിളുകള്‍ അടക്കമുള്ള തെളിവുകള്‍ വിലയിരുത്തിയ ശേഷമാണ് കോടതി വധശിക്ഷയ്ക്ക് ഉത്തരവിട്ടത്. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സഞ്ജയ് ദേശ്മുഖാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.