ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി എജി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിൽ 32 വർഷമായി പേരറിവാളൻ ജയിൽ ശിക്ഷ അനുഭവിച്ചുവരികയാണ്. 32 വർഷത്തെ ജയിൽവാസത്തിനും നല്ല പെരുമാറ്റത്തിനും നല്ലനടപ്പും പരിഗണിച്ചാണ് ജാമ്യം . ജസ്റ്റിസ് എൽ നാഗേശ്വര റാവു, ജസ്റ്റിസ് ബിഎൽ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന്റെ എതിർപ്പ് അവഗണിച്ച് ജാമ്യം അനുവദിച്ചത്.
1991 ജൂൺ 11 നാണ് പേരറിവാളൻ അറസ്റ്റിലായത്. 26 വർഷത്തെ ജയിൽവാസത്തിന് ശേഷം 2017 ജനുവരി 24 നാണ് ആദ്യമായി പരോൾ അനുവദിച്ചത്. പിന്നീട് എട്ട് തവണയാണ് പേരറിവാളന് പരോൾ ലഭിച്ചത്. കഴിഞ്ഞ മാസം പരോളിനെ തുടർന്ന് ഹൈക്കോടതി പരോൾ നീട്ടിയിരുന്നു. ജയിൽമോചനത്തിനായി പേരറിവാളൻ ഗവർണർക്ക് അപേക്ഷ നൽകി. എന്നാൽ വിഷയത്തിൽ ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കേസിലെ മൂന്ന് പ്രതികളെയും വിട്ടയക്കണമെന്ന് തമിഴ് നാട് സർക്കാർ ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.