ഡൽഹിയിലെ ഗോകുൽപോരിയിൽ ഉണ്ടായ തീപിടിത്തത്തിൽ ഏഴ് പേർ മരിച്ചതായി അധികൃതർ അറിയിച്ചു. അറുപതോളം പേർക്ക് പൊള്ളലേറ്റതായാണ് റിപ്പോർട്ട്. ഇന്നലെ രാത്രിയാണ് തീപിടിത്തമുണ്ടായത്. അറുപതോളം കുടിലുകൾ കത്തിനശിച്ചു. തീ നിയന്ത്രണ വിധേയമാക്കി. എന്നാൽ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പരിശോധന തുടരുകയാണ്. പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്ഥലം സന്ദർശിച്ചു.പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചതെന്നും തുടർന്ന് പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പറഞ്ഞു . ഉടൻ തന്നെ എല്ലാ രക്ഷാപ്രവർത്തന സജ്ജീകരണങ്ങളുമായി സ്ഥലത്തെത്തി. .
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.