കൊച്ചി: 18-ാം നമ്പർ ഹോട്ടൽ പോക്സോ കേസിലെ രണ്ടാം പ്രതി സൈജു തങ്കച്ചൻ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങി. ഇന്ന് രാവിലെ കൊച്ചി മെട്രോ പോലീസ് സ്റ്റേഷനിലാണ് ഇയാൾ കീഴടങ്ങിയത്. രണ്ട് ദിവസമായി ബന്ധുവീടുകളിൽ തിരച്ചിൽ നടത്തിയിരുന്ന ഇയാൾ കൊച്ചിയിലുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനെ തുടർന്നാണ് കീഴടങ്ങൽ. ഹൈക്കോടതി പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് പൊലീസ് പ്രതികൾക്കായി തിരച്ചിൽ നടത്തുന്നതിനിടെ ഇന്നലെ ഒന്നാം പ്രതി റോയി വയലാറ്റ് കീഴടങ്ങിയിരുന്നു. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കാരനിരിക്കെയാണ് രണ്ടാം പ്രതി സൈജു തങ്കച്ചൻ കീഴടങ്ങിയിരിക്കുന്നത്. കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച മൂന്നാം പ്രതി അഞ്ജലി റീമാദേവിനോട് ബുധനാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് നൽകിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.