തിരുവനന്തപുരം: എ എ റഹീം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥി. യുവജന പ്രാതിനിധ്യം കണക്കിലെടുത്താണ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായ റഹീമിനെ സി.പി.എം സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സി.പി.എം അവൈലബിൾ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. 2011ൽ വർക്കലയിൽ നിന്ന് മത്സരിച്ച റഹീമിനെ പാർലമെന്റിൽ മാത്രമാണ് പാർട്ടി പരിഗണിച്ചത്. അന്ന് പതിനായിരക്കണക്കിന് വോട്ടുകൾക്ക് യു.ഡി.എഫിലെ വർക്കല കഹാറിനോട് റഹീം പരാജയപ്പെട്ടിരുന്നു. തുടർന്ന് റഹീം സംഘടനാ രംഗത്ത് പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന റഹീം മുഹമ്മദ് റിയാസ് മന്ത്രിസഭയിലെത്തിയതോടെയാണ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എ.എ റഹീമിനൊപ്പം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി തോമസ്, എസ്എഫ്ഐ ദേശീയ അധ്യക്ഷന്‍ വി.പി സാനു എന്നിവരുടെ പേരും പരിഗണനയിലുണ്ടായിരുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









