ദോഹ: ഖത്തറിൽ ഇന്നലെ മുതൽ അനുഭവപ്പെട്ട് തുടങ്ങിയ ശക്തമായ കാറ്റും തണുപ്പും വാരാന്ത്യം വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ശക്തമായ പൊടിക്കാറ്റ് വീശുമെന്നും ദൂരക്കാഴ്‌ച കുറയുമെന്നും എല്ലാവരും മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാത്രി താപനില 14 ഡിഗ്രി വരെ താഴാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റ് വീശുന്നതിനാൽ അനുഭവപ്പെടുന്ന തണുപ്പ് ഇതിലും കൂടുതലായിരിക്കും. പരമാവധി ചൂട് 27 ഡിഗ്രിയായിരിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







