തിരുവനന്തപുരം: ബസ് ചാർജ് വർധന ആവശ്യമുന്നയിച്ച് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. ഒത്തുതീർപ്പിനില്ലെന്നും സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും ബസ് കോഡിനേഷൻ കമ്മിറ്റി പ്രതിനിധി ടി ഗോപിനാഥ് വ്യക്തമാക്കി. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചുള്ള സമരത്തിന് ബസ് ഉടമകൾക്ക് താൽപ്പര്യമില്ലായിരുന്നു. എന്നാൽ സർക്കാർ സ്വകാര്യ ബസ് മേഖലയെ തഴഞ്ഞതോടെയാണ് സമരത്തിനിറങ്ങേണ്ടി വന്നതെന്നും ബസ് ഉടമകൾ പറഞ്ഞു.
നവംബറിൽ ബസ് സമരം പ്രഖ്യാപിച്ചതാണ്. ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ചാർജ് കൂട്ടാമെന്ന ഉറപ്പ് നൽകി. എന്നാൽ ഒന്നും ആയില്ല ശബരിമല മകരവിളക്ക്, വിദ്യാർത്ഥികളുമായി ചർച്ച, മുഖ്യമന്ത്രി വിദേശത്ത് പോയി തിരികെ വരട്ടെ തുടങ്ങി ന്യായങ്ങൾ പറഞ്ഞാണ് സർക്കാർ ഒഴിഞ്ഞു മാറിയത്. ബജറ്റിലും ആനുകൂല്യമുണ്ടായില്ല. അതേ സമയം കെ എസ് ആർ ടിസി ക്ക് വേണ്ടി 1000 കോടിയാണ് സർക്കാർ നൽകിയത്. ഡീസൽ വില വർധിച്ചപ്പോൾ കെ എസ് ആർടിസിക്ക് വേണ്ടി സർക്കാർ കോടതി കയറി. ഇന്ധനവില ദിവസേനെ കൂടുന്ന സാഹചര്യത്തിൽ സ്വകാര്യ മേഖല വലിയ പ്രതിസന്ധിയെ നേരിടുന്നു. ബസ് ഉടമകളെ സംബന്ധിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയാണെന്നും ചാർജ് വർധനയല്ലാതെ മറ്റൊരു മാർഗം മുന്നിലില്ലെന്നും ബസ് ഉടമകൾ വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.