ദില്ലി: മാസ്ക് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം . മാസ്ക് ധരിക്കുന്നത് തുടരണമെന്നും ഇക്കാര്യത്തിൽ ഇളവ് നൽകില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദമാക്കി. എന്നാൽ, കൊവിഡ് ചട്ടങ്ങൾ പാലിക്കാത്തതിന് ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുന്നത് നിർത്തിവയ്ക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. ഇതനുസരിച്ച് മാസ്ക് ധരിക്കാതെ വരികയോ കൂട്ടം കൂടുകയോ ചെയ്താൽ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കില്ല. കേന്ദ്രസർക്കാരിന്റെ പുതിയ നിർദേശത്തോടെ, കൊവിഡ് നിയമങ്ങൾ വ്യക്തമാക്കി കേരളം പുതുക്കിയ ഉത്തരവ് പുറപ്പെടുവിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.