തമിഴ്നാട്ടിലെ ഊട്ടിയിൽ ഒരുവയസുള്ള മകന്റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. തുടർന്ന് ബോധം കെട്ടുവീണ മകനുമായി അമ്മ ഗീത ആശുപത്രിയിലെത്തിയത്. എന്നാല്‍ കുട്ടി അശുപത്രിയിലെത്തിയപ്പോഴേയ്ക്കും മരിച്ചിരുന്നു. മരണത്തില്‍ ഡോക്ടര്‍ക്ക് തോന്നിയ സംശയമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്. രണ്ടു തവണ വിവാഹിതയാണ് ഗീത. കോയമ്പത്തൂര്‍ സ്വദേശിയായ കാര്‍ത്തിക്കിനെ വിവാഹം ചെയ്ത് രണ്ടു ആണ്‍കുട്ടികളുമായി ഊട്ടിയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഗീതയുമായി പിണങ്ങിയശേഷം കാര്‍ത്തിക് മൂന്ന് വയസ് പ്രായമുള്ള മൂത്ത മകനൊപ്പം കോയമ്പത്തൂരിലേക്ക് പോയി. ഗീത ഒരു വയസ് പ്രായമുള്ള മകന് നിതിനുമായി ഊട്ടിയിലുമായിരുന്നു താമസം. കുട്ടി പെട്ടന്ന് തലകറങ്ങി വീഴുകയായിരുന്നുവെന്നാണ് ഗീത ആശുപത്രി അധികൃതരെ അറിയിച്ചത്. കുഞ്ഞ് മരിച്ചതിന് പിന്നാലെ പൊലീസ് കേസ് എടുത്തിരുന്നു. അസ്വാഭാവിക മരണത്തിനായിരുന്നു കേസ് എടുത്തത്. എന്നാൽ കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റ് മോര്‍ട്ടത്തിലാണ് ഭക്ഷണം കുടുങ്ങി ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തിയത്. മദ്യം കലര്‍ന്നതായിരുന്നു കുഞ്ഞിന് നല്കിയ ഭക്ഷണമെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വിശദമായി. തൊട്ടിലില്‍ ആട്ടുന്നതിന് ഇടയില്‍ കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിപ്പിച്ചതായും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി.
ഇതോടെയാണ് പൊലീസ് ഗീതയെ ചോദ്യം ചെയ്തത്. സ്വകാര്യ ജീവിതത്തിന് കുഞ്ഞ് തടസമാണെന്ന് മനസിലായതോടെ കൊലപ്പെടുത്തിയതാണെന്ന് ഗീത പൊലീസിന് മൊഴി നല്‍കിയത്. ഇവര്‍ക്ക് ഒരു യുവാവുമായി ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിന് മകന് തടസമെന്ന് തോന്നിയതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.