മലപ്പുറം പാണ്ടിക്കാട് സോപ്പുപൊടി നിർമിക്കുന്ന യന്ത്രത്തിനുള്ളിൽ കുടുങ്ങി പതിനെട്ടുകാരനു ദാരുണാന്ത്യം. പാണ്ടിക്കാട് പൂളമണ്ണ പെരുങ്കുളത്തിനു സമീപം തെച്ചിയോടൻ ഷമീറിന്റെ മകൻ മുഹമ്മദ് ഷാമിലാണ് മരിച്ചത്. ഷാമിലിന്റെ ഉപ്പയുടെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം. കടകളിൽ സോപ്പുപൊടി വിതരണത്തിനു പോയ പിതാവ് വൈകിട്ട് ആറോടെ മടങ്ങിയെത്തിയപ്പോഴാണ് യന്ത്രത്തിനുള്ളിൽ കുടുങ്ങിയ നിലയിൽ ഷാമിലിനെ കണ്ടത്. ഒഴിവു സമയങ്ങളിൽ ഷാമിലും സോപ്പുപൊടി നിർമാണത്തിൽ ഏർപ്പെടാറുണ്ട്. തുവ്വൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് ഷാമിൽ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









