മോസ് കോ: കടലിൽ വിന്യസിച്ചിരുന്ന റഷ്യൻ പടക്കപ്പലിൽ കൂറ്റൻ സ്ഫോടനം. റഷ്യൻ കപ്പലിനെ മിസൈൽ ഉപയോഗിച്ച് ആക്രമിച്ചതായി യുക്രൈൻ അവകാശപ്പെട്ടു. കപ്പൽ പൊട്ടിത്തെറിച്ച് തീപിടിച്ചതായി റഷ്യ സ്ഥിരീകരിച്ചു. കപ്പൽ പെട്ടെന്ന് തീപിടിച്ച് ആയുധപ്പുരയിലേക്ക് പടരുകയായിരുന്നുവെന്ന് റഷ്യൻ പ്രതിരോധ വക്താവ് സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന സൈനികർ ഉൾപ്പെടെ 510 പേരെ ഒഴിപ്പിച്ചതായി റഷ്യ അറിയിച്ചു. തീപിടിത്തത്തിന് കാരണം എന്താണെന്ന് പറയാൻ റഷ്യ വിസമ്മതിച്ചു. അന്വേഷണം തുടങ്ങിയെന്നാണ് വിശദീകരണം.
എന്നാൽ, കപ്പലിനെ നെപ്ട്യൂൺ മിസൈലുകൾ ആക്രമിച്ച് തകർത്തുവെന്ന് ഉക്രൈൻ അവകാശപ്പെട്ടു. ആക്രമണത്തിൽ കപ്പൽ പൊട്ടിത്തെറിച്ച് മുങ്ങുകയായിരുന്നുവെന്ന് ഒഡെസ ഗവർണർ അവകാശപ്പെട്ടു. 611 അടി നീളമുള്ള, മിസൈലുകളും യുദ്ധവിമാനങ്ങളും വഹിച്ചിരുന്ന സോവിയറ്റ് കാലത്തെ മുൻനിര കപ്പലായ മോസ്‌ക്‌വയാണ് തകർന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









