ബത്തേരി: ഗുണ്ടല്‍പേട്ട റോഡില്‍ യാത്രക്കാര്‍ക്കുനേരെ കാട്ടാനയുടെ ആക്രമണം.ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ ഈ മാസം ഒന്‍പതിനായിരുന്നു ആക്രമണം.കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് ആക്രമിക്കപ്പെട്ടത്. അതെ സമയം യാത്രക്കാരുടെ പ്രകോപനം മൂലമാണ് ആന ആക്രമിച്ചതെന്നും തുടർന്ന് ഇവരില്‍നിന്നു പിഴ ഈടാക്കിയെന്നും വനംവകുപ്പ് വ്യക്തമാക്കി. മാത്രവുമല്ല തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. റോഡരികില്‍ ഫോട്ടോയെടുക്കുന്നതിനിടെ യുവാക്കളില്‍ ഒരാളെ ആന ഓടിക്കുകയായിരുന്നു. ഓടി വാഹനത്തില്‍ തിരിച്ചുകയറിയതിനാല്‍ യുവാവ് രക്ഷപ്പെട്ടു. കടുവാ സങ്കേതത്തില്‍ വാഹനം നിര്‍ത്തുന്നതിനോ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനോ അനുമതിയില്ല. എന്നാല്‍ ആനയെ കണ്ടിട്ടും യുവാക്കള്‍ അവിടെ തന്നെ നിന്നതിനാലാണ് ആക്രമണം ഉണ്ടായതെന്നു വനം വകുപ്പ് അറിയിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.