ചെന്നൈയില്‍ മകന് വിഷംനല്‍കിയശേഷം വീട്ടമ്മയും വിഷംകഴിച്ചുമരിച്ചു. അമ്പത്തൂര്‍ രാമസ്വാമി സ്കൂള്‍ റോഡില്‍ ലത (38) യും മകന് തവജും (14) ആണ് മരിച്ചത്. ഇവർ കണ്ണൂര്‍ സ്വദേശികളാണ്.
അമ്മയെ അബോധാവസ്ഥയില്‍ കണ്ട തവജ് രാവിലെ അയല്‍വാസിയെ വിവരമറിയിക്കുകയായിരുന്നു. അവര്‍ വന്നുനോക്കിയപ്പോള്‍ ലതയെ മരിച്ചനിലയില്‍ കണ്ടെത്തി. തുടർന്ന് തവജും അബോധാവസ്ഥയിലായി. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജിവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ അമ്പത്തൂര്‍ പോലീസ് കേസെടുത്തു. സാമ്പത്തിക പ്രയാസത്തെത്തുടര്‍ന്ന് ലത മകന് വിഷംനല്‍കി ജീവനൊടുക്കിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് അറിയിച്ചു.സാമ്പത്തികഞെരുക്കം കാരണം ഇവര്‍ ഭക്ഷണത്തിനുപോലും ഏറെ പ്രയാസപ്പെട്ടിരുന്നതായി പരിസരവാസികള്‍ പറയുന്നു. 15 വര്‍ഷംമുമ്പാണ് ഭരദ്വാജ് എന്നയാളുമായി ലത വിവാഹിതയാകുന്നത്. നാലുവര്‍ഷം മുമ്പ് ബന്ധം വേര്‍പെടുത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.