സിഗരറ്റ് വലിക്കുന്നത് ചോദ്യം ചെയ്തതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മർദനമേറ്റു. തിരുവനന്തപുരം പാങ്ങപ്പാറയിൽ കുറ്റിച്ചൽ ബ്രാഞ്ച് സെക്രട്ടറി അനിൽകുമാറിനെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. വീടിന് സമീപത്ത് നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തപ്പോൾ കല്ലുകൊണ്ട് തലക്കടിച്ചുവെന്നാണ് അനിൽകുമാറിന്റെ പരാതി. അനിൽകുമാർ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികൾ പ്രായപൂർത്തിയാകാത്തവരാണെന്ന് തിരിച്ചറിഞ്ഞതായി ശ്രീകാര്യം പോലീസ് പറഞ്ഞു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.